'എന്റെ കോഴാന്വേഷണ പരീക്ഷണങ്ങള്‍'; കെ. എം മാണിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം; അങ്കമാലി സ്വദേശിക്ക് എതിരെ പരാതിയുമായി യൂത്ത് ഫ്രണ്ട്

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ആള്‍ക്കെതിരെ പരാതിയുമായി യൂത്ത് ഫ്രണ്ട്-എം നേതാക്കള്‍. അങ്കമാലി സ്വദേശി മോഹന്‍ കൃഷ്ണന്‍ എന്നയാള്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി മണിമല.

ഗാന്ധിജിയുടെ പുസ്തകത്തിന്റെ മുഖചിത്രത്തില്‍ ഗാന്ധിജിയുടെ തല വെട്ടിമാറ്റി കെ എം മാണിയുടെ മുഖം ചേര്‍ത്ത് പിടിപ്പിച്ച് “എന്റെ കോഴാന്വേഷണ പരീക്ഷണങ്ങള്‍” എന്ന തലക്കെട്ടോടുകൂടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

ഗാന്ധിജിയുടെ ചിത്രവും അദ്ദേഹത്തിന്റെ രാജ്യദ്രോഹ കുറ്റവുമായി കണക്കാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഐ ടി ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും ഇയാളുടെ പ്രവൃത്തി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും പരാതിയില്‍ പറയുന്നു.

മുന്‍മന്ത്രിയും അന്തരിച്ച മുതിര്‍ന്ന നേതാവുമായ കെ എം മാണിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമത്തിനെതിരെയും നടപടി ഉണ്ടാകണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more