കോളജ് കാംപസിലെ പരിപാടിക്ക് ഡ്രോണ്‍ വാങ്ങാന്‍ ബാംഗ്‌ളൂരിലെ കമ്പനിയുമായി ബന്ധപ്പെട്ട എന്‍ എസ് എയു നേതാവ് എറിക് സ്റ്റീഫനെ പൊലിസ് കസ്റ്റഡിയിലെടുത്തു.നവകേരള സദസ്സില്‍ ഡ്രോണ്‍ ഉപയോഗിച്ച് കരിങ്കൊടി കാണിക്കാന്‍ ആസൂത്രണം നടക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളിതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എറിക്കിനെ വിളിച്ചുണര്‍ത്തിയായാണ് ശംഖുമുഖം അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
എറിക്കിനെ വലിയ തുറ സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത ശേഷം പുലര്‍ച്ചെ 4.30 നാണ് വിട്ടയച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലന്ന് പൊലീസ് അറിയിച്ചു. മാര്‍ ഇവാനിയോസിലെ യൂണിയന്‍ കെ എസ് യുവിന് ലഭിച്ചതിനെ തുടര്‍ന്ന് കാമ്പസിലെ പരിപാടികള്‍ ചിത്രീകരിക്കാന്‍വേണ്ടിയാണ് ഡ്രോണ്‍ വാങ്ങിച്ചതെന്ന് എറിക് പൊലീസിനോട് പറഞ്ഞു.
Read more
ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം എറിക് ബന്ധപ്പെട്ട ബെംഗളൂരുവിലെ കമ്പനി അധികൃതരെ പൊലീസ് ബന്ധപ്പെട്ട് ഡ്രോണ്‍ നല്‍കരുതെന്ന് നിര്‍ദേശിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു.