കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകളൊന്നും നിലവില്‍ അദ്ദേഹത്തിനില്ല.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി.എസ് ചികിത്സയിലുള്ളത്. അദ്ദേഹത്തിന് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനിടെ വിഎസിന്റെ ഭാര്യ വസുമതിക്കും കോവിഡ് സ്ഥിരീകരിച്ചു.
വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും കോവിഡ് സ്ഥിരീകരിച്ചത്.
Read more
വിഎസ് രണ്ടു ഡോസ് വാക്സിന്‍ എടുത്തിരുന്നു. മാര്‍ച്ച് ആറിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും വിഎസ് ആദ്യഡോസ് സ്വീകരിച്ചത്. കൊവിഷില്‍ഡ് വാക്സിനാണ് വിഎസിന് നല്‍കിയത്. ആദ്യഡോസ് സ്വീകരിച്ച് 42 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിന്‍ എടുത്തിരുന്നു.