പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് ബിജെപി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി ബിജെപി ലയിക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ അമരീന്ദറിനെ മുൻനിർത്തി പഞ്ചാബിലെ തന്ത്രങ്ങൾ മെനയനാണ് ബി.ജെ.പി ലക്ഷ്യം.
ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ, അമരീന്ദര്‍ സിംഗ് കക്ഷി രാഷ്ട്രീയത്തിനപ്പുറം ദേശീയ താൽപ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് പറഞ്ഞത്. പഞ്ചാബിനെ പോലുള്ള ഒരു സംസ്ഥാനത്തെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അമരീന്ദര്‍ രാജ്യസുരക്ഷയ്ക്കുപ്പറം രാഷ്ട്രീയ താല്പര്യത്തെ കണ്ടിരുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
Read more
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിയോട് പരാജയപ്പെട്ടിരുന്നു. തന്റെ തട്ടകമായിരുന്ന പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാജയം. കോലിക്ക് 33,142 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അമരീന്ദര്‍ സിംഗിന് 20,105 വോട്ടുകളാണ് ലഭിച്ചത്.