ഇന്ധനവില വർദ്ധന; എം.എല്‍.എമാര്‍ നിയമസഭയില്‍ എത്തിയത് സൈക്കിളില്‍, പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

ഇന്ധനവില വർദ്ധനയ്‌ക്കെതിരെ പ്രതിഷേധ സൂചകമായി നിയമസഭയിലേയ്ക്ക് സൈക്കിളില്‍ എത്തി പ്രതിപക്ഷം. വി.ഡി സതീശന്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാരാണ് ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

സഭയില്‍ പലതവണ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ല. ഇന്ധന നികുതി കുറച്ചാല്‍ മാത്രമേ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയുകയുള്ളൂ. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒപ്പം കേരളവും നികുതി കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കേന്ദ്രം കൂട്ടിയ നികുതിയാണ് കുറച്ചത് കേരളം കുറയ്ക്കില്ല എന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍ എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read more

സഭയില്‍ ഇന്ന് കെ. ബാബു, ഇന്ധനനികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കും. കേരളം നികുതി കുറയ്ച്ചാല്‍ ഇന്ധനവിലയില്‍ ഏഴ് രൂപയോളം വ്യത്യാസം വരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിഗമനം. വിലവർദ്ധനയെ എതിരെയുള്ള സമരം കൂടുതല്‍ വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്.