കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കേരളത്തെ അപമാനിച്ചുവെന്നും പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രം മാതൃകയാക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ സഹായം കിട്ടുമെന്നായിരുന്നു ജോര്‍ജ് കുര്യന്റെ പ്രസ്താവന.
കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ വിചിത്ര വാദം മുന്നോട്ടുവെച്ചത്. കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ സഹായം കിട്ടുമെന്നായിരുന്നു ജോര്‍ജ് കുര്യന്റെ പ്രസ്താവന. പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു.
എന്നാൽ ജോര്‍ജ് കുര്യന്‍ കേരളത്തെ അപമാനിച്ചുവെന്നാണ് മന്ത്രി റിയാസ് പറഞ്ഞത്. പ്രസ്താവന പിന്‍വലിച്ച് ജോര്‍ജ് കുര്യന്‍ മാപ്പ് പറയണം. കേരളത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രം മാതൃകയാക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരളത്തെ നരകിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശമെന്നും കേരള ഫ്രണ്ട്‌ലി ബജറ്റ് എന്ന് പറയുന്ന കെ സുരേന്ദ്രന്‍ കേരളത്തെ പരിഹസിക്കുകയാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.