കൊല്ലത്ത് ഏഴുവയസ്സുകാരിയെ കാണാതായി; പൊലീസും ഫയര്‍ഫോഴ്‌സും അന്വേഷണം ആരംഭിച്ചു

കൊല്ലം നടുമണ്‍കാവില്‍ നിന്നും ഏഴ് വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി. വീട്ടിനകത്ത് നിന്നുമാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്- ധന്യ ദമ്പതികളുടെ ഏഴ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. പള്ളിക്കലാറിന് അടുത്താണ് കുട്ടിയുടെ വീട്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

അതേസമയം, കുട്ടിയെ തിരിച്ചുകിട്ടി എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Read more