വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം. പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. കുത്തിയത് കേസിലെ പ്രതിയായിരുന്ന, കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു ആണ്. വണ്ടിപ്പെരിയാർ ടൗണിൽ വെച്ചായിരുന്നു സംഭവം. പരിക്ക് ഗുരുതരമല്ല. കാലിനാണ് പരിക്കേറ്റത്.

2021 ജൂൺ 30നാണ് ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനത്തിനിടെയാണ് ബോധരഹിതയായ കുട്ടി കൊല്ലപ്പെട്ടത്. കേസിൽ അയൽ വാസിയായ അർജുനെ (21) പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ അര്‍ജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടിരുന്നു. കേസിൽ തെളിവുകളുടെ അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.