ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങുന്നു, ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു; ആശാ പ്രവര്‍ത്തകരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍

ആശാ പ്രവര്‍ത്തകരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ആശാ പ്രവര്‍ത്തകരുടെ സമരം 35-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് സര്‍ക്കാര്‍ ഒരു ആവശ്യം കൂടി അംഗീകരിച്ചിരിക്കുന്നത്. ഓണറേറിയം ലഭിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാണ് ഉത്തരവ് പുറത്തിറങ്ങിയത്.

ആശാ പ്രവര്‍ത്തകരുടെ സമരത്തിന്റെ 35-ാം ദിവസം സെക്രട്ടേറിയറ്റ് ഉപരോധിച്ചതിന് പിന്നാലെയാണ് ഒരു ആവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

Read more

ആശാ പ്രവര്‍ത്തകര്‍ സമരം ആരംഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സന്റീവ് കുടിശികയും അനുവദിച്ചിരുന്നു. ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യം എന്നീ ആവശ്യങ്ങള്‍ കൂടാതെ മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും ആശാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. പുറത്തുവന്നിരിക്കുന്ന ഉത്തരവ് സമരത്തിന്റെ വിജയമാണെന്നാണ് ആശാ പ്രവര്‍ത്തകര്‍ പറയുന്നു.