വിപണിയില്‍ കുതിച്ച് കയറുന്ന വിലക്കയറ്റം തടയാന്‍ ഇടപെടലുകളുമായി സംസ്ഥാന സര്‍ക്കാര്‍.
. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പറേഷന് 225 കോടി രൂപ അനുവദിച്ചു.
ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയത്.
വിപണി ഇടപടലിന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തല്‍ ഉണ്ടായിരുന്നത്. എന്നാല്‍, 120 കോടി രൂപ അധികമായി നല്കാന് ധന വകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണി ഇടപെടലിന് ബജറ്റില്‍ 205 കോടി രൂപ വകയിരുത്തിയെങ്കിലും 391 കോടി രൂപയാണ് സപ്ലൈകോയ്ക്ക് നല്‍കിയത്.
വിലക്കയറ്റം തടയാനും ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാനുമായി സപ്ലൈകോ 92 കേന്ദ്രങ്ങളില്‍ ഓണച്ചന്ത തുടങ്ങും. 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് ഉണ്ടാകുക. സബ്സിഡിയിതര ഉല്‍പ്പന്നങ്ങളുടെ ഓഫര്‍മേളയുമുണ്ടാകും. സബ്സിഡി സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. സമാഹരിക്കുന്ന ജൈവ പച്ചക്കറികള്‍ ചന്തകളില്‍ പ്രത്യേക സ്റ്റാളുകളിലൂടെ വില്‍ക്കും. മാവേലി സ്റ്റോറുകളിലും ആവശ്യത്തിന് സബ്സിഡി സാധനങ്ങള്‍ എത്തിക്കും.
Read more
ഓണത്തിന് മഞ്ഞകാര്‍ഡുകാര്‍ക്കും അനാഥാലയങ്ങള്‍, വയോജനകേന്ദ്രങ്ങള്‍ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ആറുലക്ഷത്തോളം കിറ്റാണ് റേഷന്‍കടകളിലൂടെ നല്‍കുക.