കേരളത്തില്‍ വ്യാപകമാകുന്ന ലഹരി കേസുകളില്‍ ഇടപെട്ട് ഗവര്‍ണര്‍. ലഹരി വ്യാപനത്തില്‍ ഗവര്‍ണര്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. ലഹരി ഒഴുക്കിനെതിരെ സ്വീകരിച്ച നടപടികളും കേസുകളും വിശദമാക്കാനാണ് ഗവര്‍ണര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read more
ലഹരി വ്യാപനം തടയാനുള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്തിയുമായി ചര്‍ച്ച നടത്തിയ ശേഷം ഡിജിപി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും.