'മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയിലെ പാലമാണ് ഗവർണർ, അനൗദ്യോഗികമായി കേന്ദ്രധനമന്ത്രിയെ കണ്ടതിൽ രാഷ്ട്രീയമുണ്ട്'; വിമർശിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയിലെ പാലമാണ് ഗവർണറെന്ന് രമേശ് ചെന്നിത്തല. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അനൗദ്യോഗികമായി മുഖ്യമന്ത്രിയെ കണ്ടതിൽ രാഷ്ട്രീയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. നിർമലാ സീതാരാമനുമായി അനൗദ്യോഗിക ചർച്ച നടത്തിയത് എന്തിനെന്ന് ജനങ്ങൾക്ക് അറിയണമെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയെക്കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി എതിർത്ത് പറയാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.