ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം, രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമത്തില്‍ രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ വനിതാ പൊലീസുകാരെയാണ് കൃത്യ വിലോപത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയതത്. നെടുമങ്ങാട് സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ച് ഇന്ന് രാവിലെയാണ് ഗ്രീഷ്മാ ലൈസോള്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് .

ഗ്രീഷ്മയെ ശുചിമുറിയില്‍ കൊണ്ടുപോകുന്നതില്‍ പൊലീസുകാര്‍ക്ക് വീഴ്്ച പറ്റിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മുന്‍കൂട്ടി തെയ്യാറാക്കിയ ശുചിമുറയിലേക്കല്ല ഗ്രീഷ്മയെ കൊണ്ടുപോയത്. കസ്റ്റഡിയിലിരിക്കുന്ന പ്രതി ആത്മഹത്യക്ക് ശ്രമിക്കുന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ വീഴ്ചയാണ്. അതാണ് ഉടന്‍ നടപടിയുണ്ടായത് .

Read more

ഗ്രീഷ്മ ഇപ്പോള്‍ തിരുവന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. അവിടെ വച്ചാണ് ഇന്ന് ഉച്ചക്ക് ശേഷം പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതും