പീഡന കേസ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

പീഡന കേസില്‍ ഒളിവിലായിരുന്ന കണ്ണൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പി വി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്.

സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ചെന്നാ ണ് പരാതി. ജൂലൈ 20നാണ് നഗരസഭാ കൗണ്‍സിലറായ കൃഷ്ണകുമാര്‍ പീഡിപ്പിച്ചെന്ന് യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കിയത്. പരാതിയില്‍ എടക്കാട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ പിന്നാലെ കൃഷ്ണകുമാര്‍ ഒളിവില്‍ പോകുകയായിരുന്നു.

Read more

കൃഷ്ണകുമാര്‍ യുവതി ജോലി ചെയ്തിരുന്ന സഹകരണ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ ആയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ സമരം നടത്തിയിരുന്നു.