പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം രാജ്യം വിട്ട പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാര്‍ക്കര സ്വദേശിയായ കാഞ്ഞൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ സുഹൈല്‍ ആണ് പിടിയിലായത്. പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചതായാണ് പരാതി.

2022ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ പ്രതി രാജ്യം വിടുകയായിരുന്നു. എന്നാല്‍ 2023ല്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി പ്രതിക്കെതിരേ ഓപ്പണ്‍ എന്‍ഡഡ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

Read more

പിന്നാലെ പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി. ഇതേ തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ അബുദാബിയില്‍ നിന്ന് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വിമാനമാര്‍ഗ്ഗം നാട്ടിലെത്തിച്ചിട്ടുണ്ട്.