ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ നാല് മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് 33. 47 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ്ങിൽ മുന്നിൽ ആറ്റിങ്ങല്‍ മണ്ഡലമാണ് (35.15 ശതമാനം). ഏറ്റവും കുറവ് പോളിംഗ് പൊന്നാനിയിലാണ് (30.33 ശതമാനം).
Read more
സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കിലും ഇത് പിന്നീട് പരിഹരിച്ചു. ആദ്യ മണിക്കൂറുകളിൽ തന്നെ സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും സിനിമ താരങ്ങളും വോട്ട് രേഖപ്പെടുത്തി.