കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴ; ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില ഇന്നു കന്നത്തമഴയ്ക്കും സാധ്യതയുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതരായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.