മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ പൂവാംവയല്‍ എല്‍.പി. സ്കൂള്‍, കുറുവന്തേരി യു.പി. സ്കൂള്‍, വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്., വെള്ളിയോട് എച്ച്.എസ്.എസ്., കുമ്പളച്ചോല യു.പി. സ്കൂള്‍ എന്നിവയും കൊയിലാണ്ടി താലൂക്കില്‍ കൊല്ലത്തെ ഗുരുദേവ കോളേജും താമരശ്ശേരി താലൂക്കില്‍ സെന്റ് ജോസഫ് യു.പി. സ്കൂള്‍ മൈലെല്ലാംപാറയ്ക്കുമാണ് അവധി.
അതേസമയം, വയനാട് ജില്ലയിലെ പ്രകൃതിദുരന്തത്തിന് സഹായമായി ജൂലൈ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കുമെന്ന് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് ഐ.എ.എസ് വ്യക്തമാക്കി.
Read more
തകര്‍ന്ന നാടിനെ പുനര്‍നിര്‍മ്മിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവരെല്ലാം തങ്ങളാല്‍ ആകുംവിധം സംഭാവന നല്‍കണമെന്നും അദേഹം പറഞ്ഞു.