പാലക്കാട് 24 മണിക്കൂറിനിടെയുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. നാടിന്റെ ശാപമായ ആര്‍ എസ് എസും – എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണ്. വര്‍ഗ്ഗീയ കോമരങ്ങള്‍ ഒരു ജനതയുടെ സൈ്വര ജീവിതത്തെ വെല്ലുവിളിക്കുമ്പോള്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം പാലക്കാടിനെ ആശങ്കയിലാഴ്ത്തുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി. ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാന്‍ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാന്‍ പോലീസ് മടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നാടിന്റെ ശാപമായ ആര്‍ എസ് എസും – എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണ്. വര്‍ഗ്ഗീയ കോമരങ്ങള്‍ ഒരു ജനതയുടെ സൈ്വര ജീവിതത്തെ വെല്ലുവിളിക്കുമ്പോള്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേര്‍ന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു.
ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി. ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാന്‍ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാന്‍ പോലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല. പാലക്കാടന്‍ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും.