ഇക്കുറി ഓണം ബമ്പര്‍ 25 കോടി, ടിക്കറ്റ് വിലയും റെക്കോഡാകും

ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാക്കാന്‍ ശിപാര്‍ശ നല്‍കി ലോട്ടറി വകുപ്പ്. ശിപാര്‍ശ സര്‍ക്കാര്‍ അം​ഗീകരിച്ചു. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഒന്നാം സമ്മാനമാകും ഈ ഓണത്തിന് ബമ്പര്‍ അടിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുക.

ടിക്കറ്റിന് അഞ്ഞൂറ് രൂപയാണ് ടിക്കറ്റിന് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് ഒപ്പം ടിക്കറ്റ് വിലയും റെക്കോഡായി മാറും. അഞ്ചു കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരു കോടി രൂപവീതം എന്നും ശിപാര്‍ശയില്‍ പറയുന്നു.

അടുത്ത തിങ്കളാഴ്ച മുതല്‍ ടിക്കറ്റിന്റെ വില്‍പ്പന ആരംഭിക്കും. വന്‍ തുക സമ്മാനമായി ലഭിക്കുന്നതിനാല്‍ ഭാഗ്യക്കുറിയുടെ സ്വീകാര്യത വര്‍ദ്ധിക്കുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഉയര്‍ന്ന ടിക്കറ്റ് വില വില്‍പനയെ ബാധിച്ചേക്കുമോയെന്നാണ് ഏജന്റുമാര്‍ ആശങ്കപ്പെടുന്നത്.

Read more

കഴിഞ്ഞ മൂന്നു വര്‍ഷമായി 12 കോടി രൂപയായിരുന്നു ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയായിരുന്നു. ഈമാസം 17ന് മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കും അതേ ദിവസം ഓണം ബമ്പറിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായേക്കും.