തിരുവനന്തപുരത്ത് മുൻ ഡിസിസി ജനറൽ സെക്രട്ടറി കെ എസ് അനിൽ നെയ്യാറ്റിൻകര കോൺഗ്രസ് വിട്ടു. ഗ്രൂപ്പുവഴക്കിലും തുടർച്ചയായ അവഗണനയിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്ന് കെ എസ് അനിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് എസിൽ ചേർന്നു പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 22 മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരും ആയിരത്തോളം പ്രവർത്തകരും ഇതോടൊപ്പം പാർട്ടി വിട്ടതായി അനിൽ പറഞ്ഞു.
Read more
ഗ്രൂപ്പുവഴക്കും ജാതി അതിപ്രസരവും മൂലം പാർട്ടിയിൽ പ്രവർത്തിക്കാനാകുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 14 സീറ്റിൽ 11ലും ഒരേ ഗ്രൂപ്പാണ് മത്സരിച്ചത്. ഗ്രൂപ്പിൽ പെടാത്തവർക്ക് നേതൃസ്ഥാനത്തേക്ക് വരാനാകുന്നില്ല. പിന്നോക്ക ജാതിക്കാരനായതിനാൽ അവഗണിക്കപ്പെട്ടു. കഴക്കൂട്ടം ഡി സതീശൻ, അഡ്വ. രാജീവ്, സുകു പാൽക്കുളങ്ങര, പേട്ട സുഗുണൻ, ഡി സുരേന്ദ്രൻ, പീറ്റർ പെരേര, രാധാകൃഷ്ണൻ ശാന്തിവിള തുടങ്ങിയവരും രാജി വെച്ചവരില്‍ പെടുന്നു.