ഇന്ത്യയില്‍ ചൈനയെ എതിര്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട്; സമ്മേളന വേദിയില്‍ ചൈനയെ വാനോളം പുകഴ്ത്തി എസ്ആര്‍പി

സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയില്‍ വൈനയെ പുകഴ്ത്തി മുതിര്‍ന്ന പോളിറ്റ്ബ്യൂറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ള. ചൈനയെ വളയാന്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ സഖ്യമുണ്ടാക്കിയെന്ന് എസ് ആര്‍ പി. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാന്‍ കഴിയും വിധം ചൈന കരുത്താര്‍ജിച്ചു. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണ്. ഇത് മറച്ചുവയ്ക്കാനാണ് ചെനയ്‌ക്കെതിരെ ആഗോളപ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ചൈനയ്ക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്നും എസ്ആര്‍ പി പറഞ്ഞു. ചൈന പക്ഷേ 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കി. കോവിഡ് സമയത്ത് 116 രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കി. ക്യൂബ 50 രാജ്യങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കിയെന്നും എസ്ആര്‍പി പറഞ്ഞു. അതേസമയം ഇന്ത്യക്ക് അയല്‍ രാജ്യങ്ങളുമായി സൗഹൃദമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് തുടക്കമായി. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് സമ്മേളനം. മന്ത്രി വിഎന്‍ വാസവന്‍, പികെ ശ്രീമതി ടീച്ചര്‍, എംസി ജോസഫൈന്‍, കെജെ തോമസ്, എളമരം കരീം അടക്കമുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.