സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരിൽ നടത്താൻ തീരുമാനം. കേരള ഘടകത്തിന്റെ നിർദ്ദേശം കേന്ദ്രകമ്മറ്റി അംഗീകരിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ 23-ാം പതിപ്പാണ് ഏപ്രിലില്‍ ചേരാനിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ച് കൊണ്ടാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.
സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിൽ പാർട്ടി കോൺഗ്രസ് നടത്തണമെന്ന് സംസ്ഥാന കമ്മറ്റി ശിപാർശ ചെയ്തിരുന്നു.
മുമ്പ് കേരളത്തിൽ പാലക്കാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും പാർട്ടി കോൺഗ്രസ് നടന്നിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് ഏറ്റവും കൂടുതൽ മെമ്പർമാരുള്ള കണ്ണൂരിന് പ്രത്യേക പരിഗണന വേണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുകയായിരുന്നു.
ഒമ്പതുവര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത്. 2012-ല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് വേദിയായിരുന്നു.
Read more
ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പാർട്ടി കോൺഗ്രസ് കോവിഡ് മഹാമാരിയും ലോക്ക്‌ഡൗണും നിയമസഭ തിരഞ്ഞെടുപ്പുകളും കാരണം മാറ്റിവെയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.