അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി – നിസാം ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. വിദഗ്ധ ചികിത്സ വൈകിയതിനെ തുടർന്നായിരുന്നു കുട്ടിയുടെ മരണം.
Read more
ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവാൻ വൈകി. വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എത്താൻ വൈകിയതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാതെ വന്നത്.