സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് (റിട്ട.) വികെ മോഹനന്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി. ആറു മാസത്തേക്കാണ് കാലാവധി നീട്ടിയത്.
കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായാണ് കമ്മിഷനെ നിയോഗിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
Read more
അതേസമയം ജൂണ്‍ 27 മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കും.