ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. മേഖലയിലെ ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കണം. യുഎന്‍ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി നിശ്ചിയിക്കണമെന്നും ബല്‍റാം പറഞ്ഞു.
അതിര്‍ത്തികളെ ബഹുമാനിക്കാന്‍ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക. ഭാവിയില്‍ കൂടുതല്‍ അധിനിവേശങ്ങള്‍ ഉണ്ടാവില്ലെന്ന് ലോക രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഉറപ്പിക്കുക. നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളില്‍ വാര്‍ന്നൊഴുകുന്നത് ഇനിയും കണ്ടുനില്‍ക്കാനാവില്ലെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇരു രാജ്യങ്ങളും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുക.
ഹമാസിനെ പൂര്‍ണ്ണമായി നിരായുധീകരിക്കുക. ഐക്യ രാഷ്ട്ര സഭ ഇടപെട്ട് ഇസ്രയേല്‍-ഫലസ്തീന്‍ അതിര്‍ത്തികള്‍ കൃത്യമായി നിശ്ചയിക്കുക.
ആ അതിര്‍ത്തികളെ ബഹുമാനിക്കാന്‍ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക.
ഭാവിയില്‍ കൂടുതല്‍ അധിനിവേശങ്ങള്‍ ഉണ്ടാവില്ലെന്ന് ലോക രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഉറപ്പിക്കുക.
Read more
നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളില്‍ വാര്‍ന്നൊഴുകുന്നത് ഇനിയും കണ്ടുനില്‍ക്കാനാവില്ല. ഇവിടെ സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേര്‍ന്ന് ആക്രോശങ്ങള്‍ മുഴക്കുന്ന രക്തദാഹികളെയും വെറുപ്പിന്റെ വ്യാപാരികളേയും തിരിച്ചറിയുക.