'പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ'; കാക്കനാട് ജില്ലാ ജയിലിൽ ഗുരുതര ജാതി അധിക്ഷേപം, ഫാർമസിസ്റ്റിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

കാക്കനാട് ജില്ലാ ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജയിലിലെ ഡോക്ടർക്കെതിരെ ഫാർമസിസ്റ്റ് വി സി ദീപ പരാതി നൽകി. ഡോക്ടർ ബെൽനാ മാർഗ്രറ്റ് ജാതിപ്പേര് വിളിച്ചെന്ന് പരാതിക്കാരി പറഞ്ഞു. പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ എന്ന് ആക്ഷേപിച്ചുവെന്നും വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഡോക്ടറുടെ ശുചിമുറി സ്ഥിരമായി കഴുകിച്ചുവെന്നും പരാതിയിൽ പറയുന്നു. അതേസമയം ജയിലിലെ ഫാർമസിസ്റ്റിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ പൊലീസ് കേസ് എടുത്തു.