ഓണം ബംപര്‍ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. TJ 750605 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. തിരുവനന്തപുരം പഴവങ്ങാടിയില്‍ ഭഗവതി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇന്നലെ വൈകിട്ടാണ് ടിക്കറ്റ് വിറ്റത്.
ഒന്നാം സമ്മാനം നേടിയത് വിശ്വസിക്കാനാവുന്നില്ലെന്ന് അനൂപ് പറഞ്ഞു. ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. കുട്ടിയുടെ കുടുക്കയിലെ സമ്പാദ്യം കൊണ്ടാണ് ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റിനായുള്ള 500 തികയ്ക്കാന്‍ 50 രൂപയെടുത്തത് കുടുക്ക പൊട്ടിച്ചാണെന്നും അനൂപ് പറഞ്ഞു.
കോട്ടയം പാലായില്‍ മീനാക്ഷി ഏജന്‍സി വിറ്റ TG 270912 നമ്പര്‍ ടിക്കറ്റിനാണ് അഞ്ചുകോടിയുടെ രണ്ടാംസമ്മാനം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുത്തത്. മൂന്നാം സമ്മാനം പത്തുപേര്‍ക്ക് ഒരു കോടി രൂപ വീതം പത്തുപേര്‍ക്കാണ്.
Read more
മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കു ലഭിക്കും. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ ടിക്കറ്റുകള്‍ക്കാണു മൂന്നാം സമ്മാനം. ഇതില്‍ TD 545669 എന്ന ടിക്കറ്റും വിറ്റത് കോട്ടയത്തുനിന്നാണ്. ഭാഗ്യലക്ഷി ലക്കി സെന്റ്റില്‍നിന്നാണ് ടിക്കറ്റ് വിറ്റത്.