Connect with us

KERALA

മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ്;’ബില്ലില്‍ വൈരുദ്ധ്യം, അപ്രായോഗീകം’

, 1:07 pm

പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. ബില്ലില്‍ വൈരുദ്ധ്യമുണ്ടെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിഷയം ഇന്ന് ചേരുന്ന ദേശീയ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും.

പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള മുത്തലാഖ് ബില്ല് വിഷയമായിരിക്കും ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ലീഗ് ദേശീയ കൗണ്‍സിലിന്റെ പ്രധാന അജണ്ട. ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കണമെന്ന് കൗണ്‍സിലില്‍ തീരുമാനമെടുക്കുമെന്നും ഇ.ടി വ്യക്തമാക്കി. ബില്ല് അപ്രായോഗികമാണെന്ന നിലപാടിലാണ് ലീഗ് സംസ്ഥാനഘടകം കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് സംസ്ഥാനപ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമായിരുന്നു പ്രതികരണം.

മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണു കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നതെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവ് സജാദ് നൊമാനി ആരോപിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കാനും മുത്തലാഖിലൂടെ വിവാഹമോചനം ചെയ്താല്‍ പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് കേന്ദ്രം രൂപം നല്‍കിയത്.

 

Don’t Miss

FILM NEWS2 mins ago

‘നിയമപ്രകാരം കൂടെ കിടക്കാനുള്ള പ്രായം’! അതിലായിരുന്നു അവരുടെ ശ്രദ്ധ;

പതിമൂന്നാം വയസ്സിൽ തനിക്ക് നേരിട്ട ലൈംഗിക ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഓസ്‌കാര്‍ ജേതാവ് നതാലി പോര്‍ട്ടമാന്‍. പന്ത്രണ്ടാം വയസിൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രത്തിന് ശേഷമുണ്ടായ ക്രൂരമായ...

KERALA26 mins ago

ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്; പ്രമുഖനല്ല എന്ന ഒരൊറ്റ കാരണത്താല്‍ നാം ആരേയും ഒറ്റപ്പെടുത്തരുത്

സഹോദരന്‍ ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താനുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റും എത്തി. അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും...

NATIONAL41 mins ago

പത്മാവതല്ല, നിരോധിക്കേണ്ടത് പീഡനവും പെണ്‍ഭ്രൂണഹത്യയും ; കര്‍ണി സേനയ്ക്കെതിരേ ആഞ്ഞടിച്ച് ബോളിവുഡ് താരം

പത്മാവത് സിനിമയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബോളിവുഡ് നടി രേണുക ഷഹാനെ രംഗത്ത്. പത്മാവത് അല്ല, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത്...

SOCIAL STREAM44 mins ago

വിവാഹം നടക്കുന്നത് സ്വര്‍ഗത്തില്‍: അപ്പോള്‍ ഇതോ?

വിവാഹം കഴിക്കുന്ന സമയത്ത് പലര്‍ക്കും അല്‍പ്പം ടെന്‍ഷന്‍ തോന്നാറുണ്ട്. എന്നാല്‍ കാലിഫോര്‍ണിയയിലെ ഈ വധുവരന്മാര്‍ വിവാദിനത്തില്‍ വ്യത്യസ്തമായൊരു കാര്യമാണ് ചെയ്തത്. ഭൂതലത്തില്‍ നിന്ന് 400 അടി മുകളില്‍...

NATIONAL1 hour ago

ഇന്ത്യയുടെ 73 ശതമാനം സമ്പത്തും കയ്യാളുന്നത് ഒരു ശതമാനം മാത്രം ധനികര്‍

ഇന്ത്യയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഒരു ശതമാനത്തോളം മാത്രമുള്ള ധനികര്‍ കയ്യാളുന്നത് ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 73 ശതമാനത്തോളമെന്ന് സര്‍വേ റിപ്പോര്‍ട്ട്....

SOCIAL STREAM2 hours ago

എസ്എഫ്ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരിന്തല്‍മണ്ണയില്‍ നടന്ന സിപിഐ.എം-മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം...

KERALA2 hours ago

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ അനുചിതമെന്ന് കരുണാകരന്‍ എംപി

തന്റെ മകളുടെ കല്യാണം പ്രതിശ്രുത വരന്‍ മര്‍സ്സദ് സുഹൈലിന്റെയും, ഞങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അനുചിതമെന്നും പി കരുണാകരന്‍ എംപി....

CRICKET2 hours ago

സര്‍ഫ്രാസ് അഹമ്മദിന്‍റെ റണ്‍ ഔട്ട്;പൊങ്കാലയിട്ട് ട്രോളന്‍മാര്‍

ഇന്ത്യന്‍ താരം ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പാകിസ്താന്‍ നായകന് നേരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് നേരെയാണ് ട്രോള്‍ വര്‍ഷം. ന്യൂസിലാന്റിനെതിരെ...

KERALA2 hours ago

മലപ്പുറം ജില്ലയിലെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മാ​ത്രം

യു​ഡി​എ​ഫ് ബു​ധ​നാ​ഴ്ച മ​ല​പ്പു​റം ജി​ല്ല​യി​ൽ നടത്താനിരുന്ന ഹ​ർ​ത്താ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ മാത്രം. യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഹർത്താൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലേക്കു മാ​ത്ര​മാ​യി ചു​രു​ക്കുകയായിരുന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​സ്ലിം...

NATIONAL2 hours ago

സാമ്പത്തിക വളര്‍ച്ചാസൂചിക; ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നില്‍

സാമ്പത്തിക വളര്‍ച്ചാ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ 62ാം...