ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി, കാത്തിരിക്കാനാണ് അവരുടെ നിര്‍ദ്ദേശം; സെന്‍കുമാറിന് പിന്നാലെ ജേക്കബ് തോമസും ബി.ജെ.പിയിലേക്ക്

ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന സൂചന നല്‍കി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെത്തി ആര്‍.എസ്.എസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തിയതാണ് വിവരം. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ജേക്കബ് തോമസ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു

മുമ്പ് ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്നു ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥിയാക്കുന്നതിനായി സ്വയം വിരമിക്കലിനു അപേക്ഷിച്ചെങ്കിലും മതിയായ നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞിരുന്നു.

Read more

സംസ്ഥാന സര്‍വീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സസ്‌പെന്‍ഷന്‍ കിട്ടിയ പൊലീസ് ഉദ്യോഗസ്ഥനും ജേക്കബ് തോമസാണ്.സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡി.ജി.പി യായ ജേക്കബ് തോമസിനു 2021 വരെ സര്‍വീസ് കാലാവധിയുണ്ട്