ജസ്പ്രീത് ബുംറ- ഇന്ത്യൻ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ജസ്പ്രീത് ബുംറ ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങൾ കാണിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഓസ്‌ട്രേലിയക്ക് എതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ 4 മത്സരങ്ങളിൽ നിന്നായി 29 വിക്കറ്റുകൾ നേടിയ ബുംറ ഇങ്ങനെ പറയുകയാണ്- നെവർ ഇവർ അണ്ടർസ്റ്റിമേറ്റ് എ ക്ലാസ് ആക്റ്റ്.
സമീപകാലത്ത് ഇന്ത്യ നേടിയ വലിയ വിജയങ്ങളിൽ എല്ലാം മികവ് കാണിച്ച ബുംറ കിവീസിനെതിരായ പരമ്പരയിൽ തന്റെ മികവിലേക്ക് എത്താതിരുന്നപ്പോൾ ചിലർ എങ്കിലും അദ്ദേഹത്തെ പുച്ഛിച്ചു. എന്നാൽ ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിൽ എതിരാളികളുടെ പേടി സ്വപ്നം ആയി മാറി ഇന്ത്യയുടെ ഏറ്റവും മികച്ച താരമായി നിൽക്കുന്ന ബുംറ 2024 എന്ന വർഷം തന്റേതാക്കുകയാണ്.
ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് എന്ന നേട്ടത്തിൽ എത്തിയ ഇന്ത്യൻ ബോളർ എന്ന നേട്ടം സ്വന്തമാക്കിയ ബുംറ ഇതുവരെ 44 ടെസ്റ്റിൽ നിന്ന് നേടിയത് 202 വിക്കറ്റുകളാണ്, ആവറേജ് ആണ് അതിലെ ഏറ്റവും മികച്ചത്. പ്രമുഖ ബോളര്മാര്ക്ക് സ്വപ്നം പോലും കാണാത്ത 19 . 38 . ഈ ബോർഡർ ഗാവസ്‌കർ പരമ്പരയിലേക്ക് വന്നാൽ അവിടെ അയാൾ 29 വിക്കറ്റുകൾ നേടിയത് 12 . 28 എന്ന തകർപ്പൻ ആവറേജിലും 26 . 6 എന്ന സ്ട്രൈക്ക് റേറ്റിലും.
ആദ്യ ടെസ്റ്റ് വിക്കറ്റ് ആയി സാക്ഷാൽ ഡിവില്ലേഴ്‌സിനെ തന്നെ തൂക്കിയ ബുംറ ഇപ്പോൾ ഇതാ 200 ആം വിക്കറ്റായി ഹെഡിനെയും തൂക്കിയിരിക്കുന്നു.