വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിനെതിരെ ജന്മഭൂമിയില്‍ ലേഖനം. ചരിത്രകാരന്‍ ഡോ. ടിപി ശങ്കരന്‍കുട്ടി നായരാണ് ലേഖനമെഴുതിയിരിക്കുന്നത്. ഹിന്ദു മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യുകയും നിരവധി പേരെ മതം മാറ്റുകയും ചെയ്ത ദേവസഹായം പിള്ളയെ മാര്‍ത്താണ്ഡ വര്‍മ രാജാവ് വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടതിന് ന്യായമായ കാരണമുണ്ടെന്ന് ലേഖനത്തില്‍ വാദിക്കുന്നു.മതം മാറിയതിനല്ല ദേവസഹായം പിള്ളയെ വെടിവെച്ച് കൊന്നത്.
വടക്കന്‍ പള്ളി പണിയുന്നതിനായി അനധികൃതമായി തേക്കുതടി വെട്ടി വടക്കന്‍കുളത്തേക്ക് കടത്തിയെന്നുമായിരുന്നു കുറ്റം. 1745 ല്‍ നായര്‍ സമുദായത്തില്‍ പെട്ട നീലകണ്ഠന്‍ പിള്ള ക്രിസ്ത്യന്‍ മതം സ്വീകരിച്ചതിനെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ദേവസഹായം പിള്ളയെ ശിക്ഷിച്ചതിനുള്ള കാരണമായി ലേഖനത്തില്‍ പറയുന്നത്
രാജാവ് ക്രിസ്ത്യാനികള്‍ക്ക് പല ആനുകൂല്യങ്ങളും നല്‍കിയിരുന്നെങ്കിലും തന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദു ഒരു ക്രിസ്ത്യാനിയായി തുടരുന്നത് സ്വീകാര്യമായിരുന്നില്ല. തൊട്ടുകൂടാമയ്മ പോലുള്ള ഇന്നത്തെ അനാചാരങ്ങള്‍ അന്ന് ആചാരമായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസഹായം പിള്ളയെ ദിവാന്റെ രാജാവിന്റെ മുന്നില്‍ ഹാജരാക്കിയത്. അപ്പോള്‍ തേക്കുകടത്തിയ സംഭവം കൊട്ടാരം ഉദ്യോഗസ്ഥര്‍ വലിയ രാജാവിനെ അറിയിച്ചു. ഇതോടെ ദേവസഹായം പിള്ളയെ തടവിലാക്കി കാട്ടില്‍ ഉപേക്ഷിച്ചു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മുളക് പൊടി നല്‍കി. 18 മാസം തടവിലായി. അവസാനം വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടു.
‘മതത്തിന് വേണ്ടി ആത്മബലി നടത്തിയതിന്റെ പേരില്‍ വിശുദ്ധനാക്കാന്‍ തക്ക മഹത്വം നീലകണ്ഠപിള്ളയെന്ന ദേവ സഹായം പിള്ളയ്ക്കില്ല എന്ന് പറയേണ്ടി വരും. ഇങ്ങനെയുള്ള നിയമ വിരുദ്ധ നടപടികള്‍ ചെയ്യുന്നവര്‍ ഇനിയും നമ്മുടെ സമൂഹത്തില്‍ കണ്ടേക്കും,’ ലേഖനം അവസാനിക്കുന്നതിങ്ങനെ.
ദേവസഹായം പിള്ളമാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരുന്ന നീലകണ്ഠപിള്ള ദേവസഹായം പിള്ളയായി മാറിയത്. ഒരു ഡച്ച് ഉദ്യോഗസ്ഥനിലൂടെയാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും ക്രിസ്തുമതം സ്വീകരിക്കുന്നതും. 1745 മെയ് 17ന് ബുട്ടാരി എന്ന ഈശോ സഭ വൈദികനില്‍ നിന്നും ദേവസഹായം പിള്ള ജ്ഞാനസ്‌നാനം സ്വീകരിച്ചു.
Read more
ക്രിസ്തു മതം സ്വീകരിച്ചതിനെ തുടര്‍ന്ന് ദേവസഹായം പിളളയെ വീട്ടുതടങ്കലിലാക്കുകയും പിന്നീട് മാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ നിര്‍ദേശ പ്രകാരം 1752 ജനുവരി നാലിന് വെടിവെച്ചു കൊല്ലകയുമായിരുന്നു.