കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം ചോദ്യം ചെയ്ത് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് ചോദ്യം ചെയ്താണ് ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. വാക്സിൻ നയത്തിന് എതിരെ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ കക്ഷി ചേർക്കണമെന്ന് ബ്രിട്ടാസ് അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.
കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം സമൂഹത്തില്‍ അസന്തുലിതാവാസ്ഥ സൃഷ്ടിക്കും എന്നും നയം ധനികർക്കും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണെന്നുമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
വളരെ കുറച്ച് വാക്‌സിന്‍ മാത്രമേ സ്വകാര്യ ആശുപത്രികളില്‍ കുത്തിവെയ്ക്കുന്നുള്ളു. അനുവദിച്ച വാക്‌സിന്റെ 17.05 ശതമാനം വാക്‌സിന്‍ മാത്രമേ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിച്ചിട്ടുള്ളു എന്നും സുപ്രീംകോടതിയില്‍ ബ്രിട്ടാസ് ഫയല്‍ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read more
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസര്‍ ആര്‍ രാംകുമാറുമായി ചേര്‍ന്നാണ് കക്ഷി ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ആണ് അപേക്ഷ ഫയല്‍ ചെയ്തത്.