കേന്ദ്ര ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ‍ര്‍ക്കാര്‍,; ജസ്റ്റിസ് വി.കെ മോഹനന്‍ കമ്മീഷന്‍ അദ്ധ്യക്ഷൻ

കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് നടത്തുന്ന അന്വേഷണങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കാാൻ സംസ്ഥാന മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ജസ്റ്റിസ് വി.കെ. മോഹനന്‍ ആണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം വഴിതെറ്റിപ്പോകുന്നത് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടിയ ശേഷമാകും ഇത് നടപ്പാക്കാകുക.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ്  സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയില്‍ ഉള്‍പ്പെടുന്നത്.

Read more

ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തി, അങ്ങനെ സമ്മര്‍ദം ചെലുത്തിയെങ്കില്‍ അത് ആരൊക്കെ, ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷന്‍ പരിഗണിക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.