കണ്ണൂർ - യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല

വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ്പാളം തെറ്റി. തമിഴ്നാട് ധർമ്മപുരിക്ക് സമീപം ആണ് അപകടം. ആളപായം ഇല്ല.

ഇന്ന് പുലർച്ചെ 3.45ഓടെ സേലം – ബംഗളൂരു റൂട്ടിൽ മുത്തംപട്ടി – ശിവദി സ്‌റ്റേറഷനുകൾക്കിടയിലാണ് സംഭവം. മൂന്ന് ബോഗികൾ ആണ് പാളം തെറ്റിയത്.രണ്ട് എസി കോച്ചുകളും ഒരു സ്ലീപ്പർ കോച്ചും ആണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളിൽ തട്ടി ആണ് അപകടം ഉണ്ടായത്. വേഗത കുറവ് ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

Read more

അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. എ.സി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറി.