രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലെ ക്ഷണം സ്വീകരിച്ച കോൺഗ്രസ് നിലപാടിൽ പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് പറഞ്ഞ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്ന് അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് സൗഹൃദത്തിന്റെ ഭാഗമാണെന്നും അതില്‍ തടസമില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ആഘോഷങ്ങളുടെ ഭാഗമാകുന്നതും സംസ്‌കാരം പകര്‍ത്തുന്നതും വ്യത്യസ്തമായ കാര്യമാണ്. മറ്റ് സമുദായങ്ങളുടെ സംസ്‌കാരം പകര്‍ത്തേണ്ടതില്ലെന്നും കാന്തപുരം പറഞ്ഞു.
സമസ്തയുടെ നൂറാം വാര്‍ഷികം സ്വന്തമായി നടത്തുന്നത് സുന്നി ഐക്യത്തിനു തടസമാകില്ലെന്നും കാന്തപുരം പറഞ്ഞു. നമ്മുടെ നാട് എല്ല സമുദായവും ജീവിക്കുന്നിടമാണ്. ഇന്ത്യയില്‍ സൗഹൃദത്തിന് വളരെ പ്രാധാന്യമുണ്ട്. മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി എന്നിവരുടെ കാലത്ത് അവരെല്ലാം അന്യമതക്കാരുമായി സൗഹൃദത്തിലാണ് ജിവിച്ചിട്ടുള്ളത്.
Read more
പഴയകാലം മുതല്‍ക്കേ അന്യമതക്കാരുടെ ആഘോഷം ഇസ്ലാമികമാണെന്നു വരാത്ത വിധത്തിലുള്ളതാണ്. ഇസ്ലാമികമായി അംഗീകരിക്കാന്‍ നിര്‍വാഹമില്ല. എന്നാല്‍, ഇസ്ലാമികമാണെന്നു വരുത്താത്ത വിധത്തില്‍ പണ്ടത്തെ പോലെ ഇനിയും ചെയ്യാവുന്നതാണെന്നും കാന്തപുരം പറഞ്ഞു.