തൃശൂര്‍ പുതുക്കാട് എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം; വനംവകുപ്പിന് എതിരെ നാട്ടുകാര്‍

തൃശ്ശൂര്‍ പുതുക്കാട് എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടമിറങ്ങി. 25ഓളം ആനകളാണ് ഒരു റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ തൊഴിലാളികളുടെ ടാപ്പിങ് ജോലി തടസപ്പെട്ടു. ആനകള് കൂട്ടത്തോടെ ഇറങ്ങിയത് വനംവകുപ്പിനെ അറിയിച്ചിട്ടും നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വലിയ ഭീതിയിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ചിമ്മിനി ഡാമിനോട് ചേര്‍ന്ന പ്രദേശമായ ഇവിടെ കാട്ടാനകള്‍ വരുന്നത് പതിവാണ്. രാത്രി വരികയും പുലര്‍ച്ചെയോടെ തിരികെ പോവുകയുമാണ് ചെയ്യുക.

ഇന്ന് പുലര്‍ച്ചെ റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് ആനകള്‍ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത് കണ്ടത്. ഇതോടെ ടാപ്പിങ് നടത്താന്‍ സാധിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.