'മനസിന്റെ കുഴപ്പം'; കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് പിന്നോക്കക്കാരനായതുകൊണ്ടാണോ എന്ന് കെസി വേണുഗോപാൽ

കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തതിൽ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ. പിന്നോക്കക്കാരനായതുകൊണ്ടാണോ കൊടിക്കുന്നില്‍ സുരേഷിനെ അവഗണിച്ചതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേ. ന്യയമായും കിട്ടണ്ട അവകാശം കൊടുക്കാതിരിക്കുന്നത് അവരുടെ മനസിന്റെ കുഴപ്പമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഏറ്റവും സീനിയറായിട്ടുള്ള ആളാണ് കൊടിക്കുന്നില്‍ സുരേഷ്. എട്ടാം തവണയാണ് അദ്ദേഹം പാർലമെന്റിൽ വരുന്നത്. കീഴ്വഴക്കമനുസരിച്ച് ഏറ്റവും സീനിയറായിട്ടുള്ള ആളെയാണ് പ്രോടെം സ്പീക്കർ സ്ഥാനത്തേക്ക് നിയമിക്കുക. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും വേർതിരിവില്ലാതെ ആ സ്ഥാനം അവർക്കവകാശപ്പെട്ടതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ആകെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്ക എന്ന ജോലി മാത്രമേ പ്രോടെം സ്പീക്കർകൊള്ളൂ. അത് പോലും സുരേഷിന് അർഹതപ്പെട്ടതല്ലേ എന്നും കെസി വേണുഗോപാൽ ചോദിച്ചു. എന്താണ് സുരേഷിന്റെ ഡിസ്കോളിഫിക്കേഷൻ? ന്യയമായും കിട്ടണ്ട അവകാശം കൊടുക്കാതിരിക്കുന്നത് അവരുടെ മനസിന്റെ കുഴപ്പമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.