തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ രണ്ട് ബസുകള്‍ക്കിടയില്‍ കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടം സംഭവിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഉല്ലാസ് ബസിനടിയില്‍പ്പെട്ടത്.
കോവളം ഭാഗത്ത് നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് തിരികെ പോകാനായി യുടേണ്‍ എടുക്കുകയായിരുന്നു. ഈ സമയം ബസിന് മുന്നിലായിരുന്നു ഉല്ലാസ്. ഈ സമയം ഒരു സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസിന്റെ തൊട്ടുമുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെയാണ് ഉല്ലാസ് ബസിനടിയില്‍പ്പെട്ടത്.
Read more
അപകടം കണ്ട ജനങ്ങള്‍ ഉടന്‍ തന്നെ ഫോര്‍ട്ട് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഉല്ലാസിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.