രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം. രാഷ്ട്രപതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി.
നിയമസഭാ പാസാക്കിയ ബില്ലുകളായിൽ തീരുമാനമെടുക്കാത്തതിൽ റിട്ട് ഹർജിയാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നിയമസഭാ പാസാക്കിയ ഏഴു ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇതിൽ നാലു ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്. .
Read more
ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്നത് ഉൾപ്പെടെ സർവകലാശാലാ നിയമഭേദഗതി ബില്ലുകളും മിൽമയുടെ ഭരണം സർക്കാർ നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള ബില്ലുമാണ് രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുന്നത്. ഇതു തിരിച്ചടിയായ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സംസ്ഥാനം സമീപിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടിപി രാമകൃഷ്ണനുമാണ് കേസിലെ ഹർജിക്കാർ. കേസിൽ ഗവർണറും എതിർകക്ഷിയാണ്.