കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്നത് പകപോക്കല്‍ നിലപാടാണെന്ന് മുഖ്യമന്ത്രി. വയനാട് ദുരിതാശ്വാസ സഹായം കേന്ദ്രം നിഷേധിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്തതാണ് കേന്ദ്രം കേരളത്തോട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളവും ഈ രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കാന്‍ പാടില്ല. നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടു. നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുല്‍ ഗാന്ധിയും പറയുന്നതെന്നും പിണറായി പറഞ്ഞു.
Read more
അതേസമയം, കേന്ദ്ര നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി പി രാജീവും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി വയനാട്ടില്‍ സന്ദര്‍ശനത്തിന് വന്നതിന്റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന് മന്ത്രി പി രാജീവ് ചോദിച്ചു. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.