കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2022 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ 60 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂള്‍വിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്. അതില്‍ 45 ലക്ഷത്തോളം കുട്ടികള്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ്. അതായത്, 80 ശതമാനത്തോളം കുട്ടികള്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ ഈ വമ്പിച്ച പങ്കാളിത്തം നമ്മുടെ വിദ്യാഭ്യാസ മാതൃകയുടെ ഉന്നത നിലവാരത്തിന്റെ ദൃഷ്ടാന്തമാണ്.
10.51 കോടി രൂപ ചെലവഴിച്ചാണ് നിലവില്‍ പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെയും നവകേരളം കര്‍മ്മ പദ്ധതി കക വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവയും പ്രയോജനപ്പെടുത്തിയാണ് പുതിയതായി 30 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. കോടി കിഫ്ബി ധനസഹായത്തോടെ 8 സ്‌കൂള്‍ കെട്ടിടങ്ങളും 1 കോടി കിഫ്ബി ധനസഹായത്തോടെ 12 സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തി 10 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് നിര്‍മിച്ചത്. 12 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. 8 വര്‍ഷം മുമ്പുള്ള അവസ്ഥയല്ല പൊതുവിദ്യാലയങ്ങള്‍ക്ക് ഇന്നുള്ളത്.
പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തി എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യമൊര്യക്കി. സ്വകാര്യ വിദ്യാലയങ്ങളുടെ ഉയര്‍ന്ന ഫീസും വിദ്യാഭ്യാസ ചെലവും സാധാരണക്കാരന് അപ്രാപ്യമാണെന്ന തിരിച്ചറിവിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. രാജ്യത്താകമാനം സാര്‍വത്രിക വിദ്യാഭ്യാസം ലഭ്യമാണെങ്കിലും അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും അദേഹം പറഞ്ഞു.