ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും ശത്രുതാ മനോഭാവവും കേരളം അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതുവിധത്തിലും കേരളത്തെ തകര്‍ക്കാമെന്ന ചിന്തയിലാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നത്. ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ നവകേരളം സൃഷ്ടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more
ദുരന്തബാധിതര്‍ക്കായുള്ള വയനാട്ടിലെ ടൗണ്‍ഷിപ്പിന് കേന്ദ്രം സഹായം തന്നില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും. പറഞ്ഞ വാക്ക് പാലിക്കുന്നതാണ് എല്‍ഡിഎഫ് നയം. ദുരന്തമുണ്ടായതിന്റെ എല്ലാ കണക്കുകളും കൃത്യമായി സംസ്ഥാനം കേന്ദ്രത്തിന് നല്‍കി. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി. അവരൊന്നും ഒരു കണക്കും കൊടുക്കാതെയാണ് സഹായം അനുവദിച്ചത്. കേരളം ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.