നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മോശം ഫോമിനെക്കുറിച്ച് സംസാരിച്ച് പറഞ്ഞ് ഇന്ത്യന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും രോഹിത് ശര്‍മ്മയെ ഉടന്‍ ഫോമിലേക്ക് മടങ്ങിയെത്താന്‍ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വിവാദ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ട യോഗ്രാജ് ഇതിഹാസ താരങ്ങളായ കപില്‍ ദേവിനെയും എംഎസ് ധോണിയെയും വിമര്‍ശിച്ചതിന്റെ പേരില്‍ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്ന വ്യക്തിയാണ്. തങ്ങളുടെ ക്യാപ്റ്റന് ഏറ്റവും പിന്തുണ ആവശ്യമുള്ളപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്െ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇല്ല, രോഹിത്തിന് വിരമിക്കാന്‍ സമയമായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. കളിക്കാര്‍ ജയിക്കുമ്പോള്‍ അവരെ പിന്തുണയ്ക്കുന്ന നമ്മുടെ രാജ്യത്തെ ആരാധകര്‍ അവരുടെ മോശം അവസ്ഥയില്‍ അവരെ കടന്നാക്രമിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ വലിയ പ്രശ്നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു- യോഗ്‌രാജ് പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം രോഹിത് ശര്‍മ്മ ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കോണുകളില്‍നിന്നും ഗുരുതരമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. രോഹിത് ബാറ്റിംഗില്‍ മോശം ഫോമിലാണെന്ന് മാത്രമല്ല, പരമ്പരയില്‍ പല അവസരങ്ങളിലും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവും ചോദ്യം ചെയ്യപ്പെട്ടു.