കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. കേസില്‍ ആദ്യം പുറത്തുവിട്ടത് ഒരു പുരുഷന്റെ മാത്രം രേഖാ ചിത്രമായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും കൂടി രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവറുടെയും രാത്രിയില്‍ കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ കുട്ടിയെ പരിചരിച്ചിരുന്ന സ്ത്രീയുടെയും ഇതിന് പുറമേ കുഞ്ഞിനെ ആശ്രാമം മൈതാനത്ത് എത്തിച്ച സ്ത്രീയുടെയും ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാ ചിത്രങ്ങള്‍ തയ്യാറാക്കിയത്. കേസില്‍ പ്രതികളാണെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊല്ലം റൂറല്‍ പൊലീസിന്റെ 94979 80211 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
അതേ സമയം കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ അന്വേഷണസംഘം പരിശോധന നടത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ് കുട്ടിയുടെ പിതാവ് റെജി. കഴിഞ്ഞ 10 വര്‍ഷമായി റെജി ജോലി ചെയ്യുന്നുണ്ട്. റെജി ഉപയോഗിച്ചിരുന്ന ഒരു പോണ്‍ ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Read more
ഇത് പൊലീസ് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ് റെജി. സംഘടനയില്‍ റെജി വഹിക്കുന്ന ചുമതലയുമായി കുറ്റകൃത്യത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.