'കെ കെ ശിവരാമൻ്റെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു, അയാളുടെ മാനസികനില പരിശോധിക്കണം'; വിമർശനവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി

മുതിർന്ന സിപിഐ നേതാവ് കെ കെ ശിവരാമനെതിരെ വിമർശനവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ശിവരാമന്റെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും തങ്ങൾക്ക് മാർഗ്ഗനിർദേശം നൽകാൻ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി വി വർഗീസ് പറഞ്ഞു.

കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ മരണത്തില്‍ സിപിഐഎമ്മിനും മുന്‍മന്ത്രി എംഎം മണിക്കുമെതിരെ കെ കെ ശിവരാമൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ കെ കെ ശിവരാമനെതിരെ വിമർശനവുമായി സി വി വർഗീസ് എത്തിയിരിക്കുന്നത്.

ശിവരാമന്റെ മാനസികനില സിപിഐ പരിശോധിക്കണമെന്ന് സിവി വർഗീസ് പറഞ്ഞു. സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട. ശിവരാമൻ ശിവരാമന്റെ പാർട്ടിയെ നന്നാക്കിയാൽ മതിയെന്നും സിവി വർഗ്ഗീസ് പറഞ്ഞു. എംഎം മണിയുടെ പരാമർശത്തെ ഒറ്റത്തെറിഞ്ഞ് കാണേണ്ട സാഹചര്യം ഇല്ല. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരൻ എന്ന് തെളിഞ്ഞാൽ അപ്പോൾ നോക്കാം എന്നും നിലവിൽ സിജിയുടെ വിശദീകരണം പാർട്ടിക്ക് തൃപ്തികരമാണെന്നും സി വി വർഗീസ് വ്യക്തമാക്കി.