'കത്തി താഴെ വയ്ക്കാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍'; കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് ഫറോക്കിലാണ് സംഭവം നടന്നത്. സഹപാഠിയുടെ കുത്തേറ്റ വിദ്യാര്‍ത്ഥി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മണ്ണൂര്‍ പദ്മരാജ സ്‌കൂളിന് സമീപത്താണ് ആക്രമണം നടന്നത്.

പദ്മരാജ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് പിന്നില്‍. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. വിഷയം സമവായത്തിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് ആക്രമിച്ച വിദ്യാര്‍ത്ഥിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.