തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്. നെയ്യാറ്റിന്‍കര വെടിവച്ചാന്‍ കോവിലിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ആളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Read more
കട അവധിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നേരത്തെ ഇവിടെ ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു.