കുതിരാനില്‍ ടോള്‍ പിരിവ് ഇപ്പോള്‍ അനുവദിക്കില്ല; ഏപ്രിലോടെ പൂര്‍ണമായി തുറക്കും: പൊതുമരാമത്ത് മന്ത്രി

തൃശ്ശൂര്‍ പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാനിലെ രണ്ടാം തുരങ്കംതുറക്കുന്നത് സംബന്ധിച്ച് വിവിധ യോഗങ്ങള്‍ നടത്തിയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ. ഇപ്പോള്‍ രണ്ടാം ഭാഗം പൂര്‍ണമായും തുറക്കുന്നില്ല. ട്രാഫിക് ഡൈവേര്‍ഷന് വേണ്ടിയാണ് ഇത് ഭാഗികമായി തുറന്നത്. തുരങ്കം പൂര്‍ണമായും തുറക്കുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

എന്‍ എച്ച് ഐ യുടെ ഭാഗത്ത് നിന്നുള്ള ഏകപക്ഷീയമായ വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമാണ്. കുറച്ചു കൂടി പണികള്‍ പൂര്‍ത്തിയാക്കാന്‍ ഉള്ളത് കൊണ്ട് കുറച്ചു ഭാഗം തുറക്കാനാണ് ഹൈവേ അതോറിറ്റി ആവശ്യപ്പെട്ടത്. റോഡ് പൂര്‍ണമായും സജ്ജമായതിന് ശേഷം മാത്രമായിരിക്കും തുരങ്കം തുറക്കുക. ഇത് ഏപ്രിലോടെ മാത്രമേ സാധ്യമാകൂ എന്നും മന്ത്രി വ്യക്തമാക്കി.

കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നകൊടുക്കാവുന്നതാണെന്നും ദേശീയപാത അതോറിറ്റി തൃശ്ശൂര്‍ ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതോടെ കുതിരാന്‍ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറും ദേശീയ പാതാ അതോറിറ്റിയും രണ്ട് തട്ടിലായിരിക്കുകയാണ്.

Read more

താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചാണ് ഇപ്പോള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കാമെന്ന് ദേശീയ പാത അതോറിറ്റി പറയുന്നത്. എന്നാല്‍ ദേശീയപാത അതോറിറ്റിയുമായി വിവാദത്തിനില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.