കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ബി.ജെ.പി വിട്ടു; അതാനിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും; കൂടുവിട്ട് കൂടുമാറ്റം തുടരുന്നു

തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കേ കര്‍ണാടകയില്‍ പാര്‍ട്ടികളില്‍ നിന്നുള്ള കൂടുവിട്ട് കൂടുമാറ്റം തുടരുന്നു. കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ലക്ഷ്മണ്‍ സാവടി ഇന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാവിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി ലക്ഷ്മണ്‍ സാവടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Read more

സിറ്റിംഗ് മണ്ഡലമായ അതാനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്നാണ് ലക്ഷ്മണ്‍ സാവടി ബിജെപി വിട്ടത്. ബിജെപി പ്രാഥമികാംഗത്വവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും സാവടി രാജിവെച്ചിരുന്നു. ഉപാധികളൊന്നുമില്ലാതെയാണ് ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു. അതാനിയില്‍ പാര്‍ട്ടി ടിക്കറ്റില്‍ ലക്ഷ്മണ്‍ സാവടി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത് മഹേഷ് കൂമത്തുള്ളിയാണ്.